Monday 26 November 2012

തിരൂരിന്റെ ഓര്‍മകളില്‍ മഞ്ജു ഒാര്‍മച്ചിലങ്ക

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.

1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭ അഭിജിത്ത് രാധാകൃഷ്ണനും കലാതിലകം മഞ്ജുവാര്യരും.
ജില്ലയില്‍ ആദ്യമായി സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നത് 1992ല്‍ തിരൂരിലാണ്. നൃത്തയിനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ യു.വി. മഞ്ജുവാര്യര്‍ ആയിരുന്നു കലാതിലകം. പില്‍ക്കാലത്ത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മഞ്ജുവാര്യര്‍ വളര്‍ന്നു. വിവാഹശേഷം ചലച്ചിത്ര രംഗത്തുനിന്നു പിന്‍വാങ്ങിയ മഞ്ജു വീണ്ടും നൃത്തവേദികളില്‍ തിരിച്ചെത്തിയതിനു പിന്നാലെ മലപ്പുറം ജില്ലയില്‍ വീണ്ടും കലോല്‍സവമെത്തുകയാണ്. തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അഭിജിത് രാധാകൃഷ്ണനായിരുന്നു തിരൂരില്‍ നടന്ന 32-ാം കലോല്‍സവത്തിലെ കലാപ്രതിഭ.  

സ്കൂള്‍ കലോല്‍സവത്തിലെ അവസാന കലാതിലകമുണ്ടായതും തിരൂരിലെ മേളയില്‍ത്തന്നെ; 2005ലെ 45-ാം കലോല്‍സവത്തില്‍. കലാതിലകം കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ആതിര ആര്‍. നാഥ്. ഇപ്പോള്‍ കോട്ടയത്ത് എംബിബിഎസ് വിദ്യാര്‍ഥിനി. മെഡിക്കോസ് കലോല്‍സവത്തിലും നൃത്തവേദികളിലും സജീവം. 2006ലെ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ വ്യക്തിഗത വി
ജയിയായിരുന്നു. 2005ല്‍ പക്ഷേ, കലാപ്രതിഭയായി തിരഞ്ഞെടുക്കാന്‍തക്ക പ്രകടനം കാഴ്ചവച്ച ആരുമുണ്ടായില്ല. 

46-ാംവര്‍ഷം കലോല്‍സവം അടിമുടി പരിഷ്കരിച്ചപ്പോള്‍ കലാപ്രതിഭയും തിലകവും ഇല്ലാതായി.

No comments:

Post a Comment